kc

ആലപ്പുഴ: കേരള കോൺഗ്രസ്‌ സ്ഥാപക ചെയർമാൻ കെ.എം.ജോർജ്ജിന്റെ 48ാം ചരമവാർഷിക ദിനാചരണ സമ്മേളനം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് കാവിൽ, റോയി ഊരാംവേലി, സാബു തോട്ടുങ്കൽ, ജോസ് കാവനാടൻ, ബേബി പാറക്കാടൻ, അഡ്വ.ജോസഫ് മാത്യു, ജോസി ആന്റണി, നിഷാദ് നാസർ, തുടങ്ങിയവർ സംസാരിച്ചു.