ambala

അമ്പലപ്പുഴ: പൂർവ്വവിദ്യാർത്ഥികളും, വിദ്യാർത്ഥികളും ചേർന്ന് സഹപാഠിയ്ക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. പുന്നപ്ര യു.കെ. ഡി വിദ്യാലയത്തിലെ വിദ്യാർത്ഥിയായ പുന്നപ്ര തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വൈക്കത്ത് പറമ്പ് വീട്ടിൽ ഇമ്മാനുവലിനാണ് സഹപാഠികളും, പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് 7 ലക്ഷം രൂപ സമാഹരിച്ച് വീട് നിർമ്മിച്ചു നൽകിയത്. യു.കെ.ഡി പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ, ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി മാത്യു ആൽബിൻ, പഞ്ചായത്ത് വൈസ് പ്രഡിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ,പി. എ. സലിം ചക്കിട്ടപറമ്പിൽ, ഹരീന്ദ്രനാഥ്, സുധീർ പുന്നപ്ര തുടങ്ങിയവർ പങ്കെടുത്തു.