എരമല്ലൂർ: എരമല്ലൂർ കോന്നനാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ 9- ാംമത് ഭാഗവത സപ്താഹ യജ്ഞം 15ന് ആരംഭിച്ച് 22 ന് അവഭൃഥ സ്നാനത്തോടെ സമാപിക്കും.
യജ്ഞ ശാലയുടെ കാൽ നാട്ട് കർമ്മം ദേവസ്ഥാനപുരം മേൽശാന്തി ടി.കമലൻശാന്തി നിർവ്വഹിച്ചു.
15 ന് രാവിലെ 5.30ന് ഗണപതിഹോമം തുടർന്ന് നാരായണീയ പാരായണം, വൈകിട്ട് 7 ന് എൻ.എ.ഷണ്മുഖൻ തന്ത്രി ഭദ്രദീപം പ്രകാശനം കർമ്മം നിർവ്വഹിക്കും. തുടർന്ന് യജ്ഞാചാര്യൻ എൻ.സതീശൻ മാഹാത്മ്യ പ്രഭാഷണം നടത്തും. ഒന്നാംദിവസം വരാഹാവതാരം, രണ്ടിന് നരസിംഹാവതാരം, മൂന്നിന് ശ്രീ കൃഷ്ണാവതാരം, നാലിന് ഗോവിന്ദ പട്ടാഭിഷേകം, അഞ്ചിന് രുഗ്മിണി സ്വയംവരം ആറിന് കുചേലഗതി, ഏഴിന് സ്വർഗ്ഗാരോഹണത്തോടെ സമാപനം. യജ്ഞം ദിനങ്ങളിൽ വിഷ്ണു സഹസ്രനാമാർച്ചന, പ്രഭാഷണം, അന്നദാനം,ലളിതസഹസ്രനാമാർച്ചന എന്നിവ നടക്കും എൻ.സതീശൻ യജ്ഞാചാര്യനും എൻ.എ.ഉത്തമൻ ഉപാചാര്യനും കെ.കെ.രാമചന്ദ്രൻ,പി.വി.മണിക്കുട്ടൻ യജ്ഞപൗരാണികരും കെ.കെ ദിനേശൻ തന്ത്രി യജ്ഞഹോതാവും ആയിരിക്കും.