
അമ്പലപ്പുഴ: തീരദേശ പരിപാലന നിയമത്തിൽ നിന്ന് ഇളവ് ലഭിക്കാതെ പോയ പഞ്ചായത്തിന്റെ കെടു കാര്യസ്ഥതക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എസ്. സുബാഹു ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡന്റ് വി .ദിൽജിത്ത് അദ്ധ്യ ക്ഷനായി . ബ്ലോക്ക് പ്രസിഡന്റ് റ്റി. എ. ഹാമിദ്, എ. ആർ. കണ്ണൻ, എം. സോമൻപിള്ള, ആർ. ശ്രീകുമാർ, ജെ. കുഞ്ഞുമോൻ, എം. ബൈജു,എൽ. സുലേഖ,കെ. ഓമനക്കുട്ടൻ,ശശികുമാർ ശ്രീശൈലം,രാജേന്ദ്രൻ നായർ,ഷിഹാബ്,സഹദ്,സജി ജോസഫ്, അംഷാദ്, ഗോപിക്കുട്ടൻ, ഷഹന മജീദ്,സുനീറ നൗഷാദ്, ഷാഹിദ കമാൽ തുടങ്ങിയവർ നേതൃത്വം നൽകി.