കായംകുളം : അടുത്ത കേന്ദ്ര സംസ്ഥാന ബഡ്ജറ്റുകളിൽ പ്രവാസി ക്ഷേമത്തിന് കൂടുതൽ തുകമാറ്റിവയ്ക്കണമെന്നും ഈ ആവശ്യങ്ങളുന്നയിച്ച് ജനുവരി 9 ന് നോർക്ക ഓഫീസിന് മുമ്പിൽ സമരം സംഘടിപ്പിക്കുവാനും പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന അദ്ധ്യക്ഷത വഹിച്ചു. സംഘടനാ ജനറൽ സെക്രട്ടറി സലിം പള്ളിവിള, സലാം സിത്താര, ബദറുദ്ദീൻ ഗുരുവായൂർ, ലിസി എലിസബത്ത്, അഷറഫ് വടക്കേവിള ,ഷംസുദ്ദീൻ ചാരുംമൂട്, ഹസ്സൻകുഞ്ഞ്, സുരേഷ് കുമാർ, ശ്രീനി അമരംബലം, മുഹമ്മദ് കാപ്പാട്, സലിം കൂരയിൽ തുടങ്ങിയവർ പങ്കെടുത്തു.