
കായംകുളം: കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ നസീറിന് 2024 ലെ
മില്ല്യണർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് ലഭിച്ചു.ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചർ റിസർച്ചുമായി (ഐ.സി.എ.ആർ ) സഹകരിച്ച് കൃഷി ജാഗരൻ നൽകുന്ന ഈ ബഹുമതി ഇന്ത്യയുടെ കാർഷിക ഭൂപ്രകൃതിക്ക് ഗണ്യമായ സംഭാവന നൽകുന്ന വ്യക്തികൾക്ക് നൽകുന്ന ദേശീയ അംഗീകാരമാണ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരിയിൽ നിന്ന് എസ്.കെ.നസീർ അവാർഡ് ഏറ്റു വാങ്ങി.