mahilacongress

മാന്നാർ: വിലവർദ്ധനവും, ചാർജ് വർദ്ധനവും ഉണ്ടാവില്ലെന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ പിണാറായി സർക്കാർ വൈദ്യുതി ചാർജ് വീണ്ടും വർദ്ധിപ്പിക്കാനുള്ള തീരുമാനം , ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണെന്ന് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വത്സല ബാലകൃഷ്ണൻ പറഞ്ഞു. വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ വൈദ്യുതി ഓഫീസിന് മുമ്പിൽ നടത്തിയ മണ്ണെണ്ണ വിളക്ക് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വത്സല ബാലകൃഷ്ണൻ. മഹിളാ കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് രാധാമണി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ചിത്ര എം.നായർ, ജില്ലാ സെക്രട്ടറി സജീ മെഹബൂബ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജോളി ഫിലിപ്പ്, ജെസി, ജ്യോതി വേലൂർമഠം, ഓമനാ കൃഷ്ണൻ, സിന്ധു പ്രശോഭ, ജിജി റെജി തുടങ്ങിയവർ സംസാരിച്ചു.