ambala

അമ്പലപ്പുഴ : പഞ്ചായത്ത് അംഗം മുതൽ പാർലമെന്റ് അംഗം വരെ ശക്തമായി ആവശ്യപ്പെട്ടിട്ടും ദേശീയപാതാ അധികൃതരും കരാർ കമ്പനിയും ജനകീയ വിഷയത്തെ അവഗണിക്കുയാണെന്ന് കായകുളം എലിവേറ്റഡ് ഹൈവേ സമരസമതി കൺവീനർ ദിനേശ് ചന്ദന പറഞ്ഞു.ദേശീയപാതയിൽ കരൂർ പായൽ കുളങ്ങരയിൽ അടിപ്പാതക്കായി നടന്നുവരുന്ന ജനകീയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരസമിതി കൺവീനർ എം.ടി. മധു അദ്ധ്യക്ഷനായി.