
ചേർത്തല : ചേർത്തല പ്രസ് ക്ലബും കൊച്ചി ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയും ചേർന്ന് പ്രഥമ ശുശ്രൂഷ ബാേധവത്കരണ ക്ലാസ് (ബി. എൽ. എസ് ട്രെയിനിംഗ് ) സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് പി.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എ.അജി, അഖിലാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനിസ്
ചെയർമാൻ പി.ഡി.ലക്കി,പ്രസ് ക്ലബ് സെക്രട്ടറി പി.പി.രാജേഷ്,ട്രഷറർ സാബു വർഗീസ്,ആശുപതി പ്രതിനിധികളായ കെയിൻ മാനുവൽ,ആസീഫ് മുഹമ്മദ് ഹസിം എന്നിവർ സംസാരിച്ചു.എമർജൻസി മെഡിസിൻ വിഭാഗം
ഡോ.സനിൻ ഹനീഫ്,ടെക്നീഷ്യൻ അഞ്ജിത മനോജ് എന്നിവർ ക്ലാസ് നയിച്ചു.