മാന്നാർ : മാന്നാർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ പരിധിയിൽപ്പെട്ട കർഷകർക്ക് കൃഷിയിടാധിഷ്ഠിത ആസൂത്രണം (ഫാം പ്ലാൻ മോഡൽ) പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ ക്ഷണിച്ചു. കൃഷി വകുപ്പിലെയും കേരള കാർഷിക സർവ്വകലാശാലയിലെയും ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഫാം പ്ലാൻ തയാറാക്കി നൽകിയും കൃഷിയിടത്തിൽ കാർഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്യുന്നതിലൂടെ ശാസ്ത്രീയ കൃഷി രീതി അവലംബിച്ച് കാർഷിക വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 10 സെന്റ് മുതൽ 2ഏക്കർ വരെ സ്വന്തമായി കൃഷിഭൂമി ഉള്ളവർക്കും അതിൽ കൃഷിയോടൊപ്പം കൃഷി അനുബന്ധ മേഖലകളായ പശുവളർത്തൽ, കോഴി / താറാവ് വളർത്തൽ, മൽത്സ്യ വളർത്തൽ, തേനീച്ച വളർത്തൽ, കാർഷിക ഉത്പ്പന്ന വൈവിധ്യവൽക്കരണ വിപണനം എന്നിവ ചെയ്യുന്നവർക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷ കൃഷിഭവനിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം 2024-2025 വർഷം സ്വന്തം പേരിൽ കരം തീർത്ത രസീതിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. അപേക്ഷ നൽകേണ്ട അവസാന തീയതി: 18.