ഹരിപ്പാട്: ജനുവരി 10,11,12 തീയതികളിൽ ഹരിപ്പാട്ട് നടക്കുന്ന സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി ചിങ്ങോലി ലോക്കൽ സ്വാഗതസംഘം രൂപീകരിച്ചു. യോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ടി .എസ്. താഹ .കെ .പി..പ്രസാദ് ഒ .എം..സാലി (രക്ഷാധികാരികൾ), കെ. ശ്രീകുമാർ (ചെയർമാൻ), എ .എം. നൗഷാദ് (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. കാർത്തികപ്പള്ളി ലോക്കൽ സ്വാഗത സംഘം ഭാരവാഹികളായി ടി. ആർ. വത്സല (രക്ഷാധികാരി), കെ എൻ തമ്പി (ചെയർമാൻ), കെ ബി മനീഷ്, ആർ അമ്പിളി, എ അനന്തു (വൈസ് ചെയർമാൻ), പി കെ ഗോപിനാഥൻ (കൺവിനർ), ബി ദിലിപ് കുമാർ, ടി തിലകൻ, എസ് ശോഭ ( ജോയിൻ്റ് കൺവിനർ) എന്നിവരെയും ആറാട്ടുപുഴ വടക്ക് സ്വാഗത സംഘം ഭാരവാഹികളായി എം. ആനന്ദൻ (ചെയർമാൻ), എം സന്തോഷ് കുമാർ, പി എസ് വിമൽ റോയി (വൈസ് ചെയർമാൻ), സ്മിത രാജേഷ് (കൺവിനർ), ജി സുരേഷ്, എസ് സുനിൽ ( ജോയിന്റ് കൺവിനർ), കെ വി ബിജുമോൻ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.