
മാന്നാർ: അദാനി അഴിമതിയും മോദി സർക്കാരിന്റെ പങ്കും സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കുക, മണിപ്പൂർ വിഷയം പാർലമെന്റ് ചർച്ച ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ മാന്നാർ മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ മാന്നാർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ജില്ലാ എക്സിക്യൂട്ടിവ് അംഗം അർ.ഗിരിജ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജി. ഉണ്ണികൃഷ്ണൻ, മധുവെഞ്ചാൽ, അഡ്വ.സീമ, സുജ രാജീവ്, ബി.രാജേഷ് കുമാർ, സുധീർ ബാബു കളത്ര, രാധാകൃഷ്ണൻ, രാജഗോപാൽ എന്നിവർ സംസാരിച്ചു. മഹിളാസംഘം മണ്ഡലം സെക്രട്ടറി കവിതാ സുരേഷ് സ്വാഗതവും മണ്ഡലം അസി.സെക്രട്ടറി കെ.ആർ രഗീഷ് നന്ദിയും പറഞ്ഞു.