ആലപ്പുഴ: ജില്ലയിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്.എഫ്‌.ഐ നേടിയ മുന്നേറ്റത്തിൽ വിറളി പൂണ്ട കെ.എസ്.യു ക്യാമ്പസുകളിൽ വ്യാപകമായ ആക്രമണം അഴിച്ചു വിടുകയാണെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു. സ്വാധീനമില്ലാത്ത ക്യാമ്പസുകളിൽ അക്രമണങ്ങൾ അഴിച്ച് വിട്ടും എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ വ്യാപകമായി അപവാദ പ്രചാരണങ്ങൾ നടത്തിയും മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഹീന തന്ത്രമാണ് കെ.എസ്.യു നടത്തുന്നതെന്നും ആരോപിച്ചു.