
മുഹമ്മ: ആര്യാട് ബ്ളോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിൽ ആഹ്ളാദം പ്രകടിപ്പിച്ച് എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി.
പി. പി. ചിത്തരഞ്ജൻ എം.എൽ.എ , ജി.വേണുഗോപാൽ, കെ.ജി.രാജേശ്വരി, കെ.ആർ.ഭഗീരഥൻ, കെ.ഡി മഹീന്ദ്രൻ, പി.രഘുനാഥ്, പി.പി.സംഗീത, കലമോൾ, പി.അവിനാശ്, വി.ഡി. അംബുജാക്ഷൻ തുടങ്ങിയവർ നേതൃത്വം നൽകി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ പ്രവർത്തകർക്കും എൽ.ഡി.എഫിന് അനുകൂലമായി വോട്ട്
രേഖപ്പെടുത്തിയവർക്കും തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി. അവിനാശും സെക്രട്ടറി വി. ഡി. അംബുജാക്ഷനും നന്ദി പറഞ്ഞു.