gh

ആ​ല​പ്പു​ഴ: ജി​ല്ലാ ഫ​യർ​ഫോ​ഴ്സ് ആ​സ്ഥാ​നം വ​ള​പ്പിൽ ജൈ​വ മാ​ലി​ന്യം വ​ള​മാ​ക്കി മാ​റ്റു​വാൻ എ​യ്‌റോ​ബി​ക് ക​മ്പോ​സ്റ്റ് യൂ​ണി​റ്റ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തിൽ സ്ഥാ​പി​ച്ചു. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ക്യാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സ്ഥാ​പ​ന​ത​ല എ​യ്‌റോ​ബി​ക് നിർ​മ്മാ​ണ പ​ദ്ധ​തി​യിൽ ഉൾ​പ്പെ​ടു​ത്തി സ്ഥാപിച്ച ക​മ്പോ​സ്റ്റ് യൂ​ണി​റ്റി​ന്റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ദ്ധ്യ​ക്ഷ കെ.കെ.ജ​യ​മ്മ നിർ​വ​ഹി​ച്ചു.

നി​ല​വിൽ ന​ഗ​ര​സ​ഭ 37 എ​യ്‌റോ​ബി​ക് സെന്റ​റു​ക​ളി​ലാ​യി 348 ബി​ന്നു​ക​ളാ​ണ് വാർ​ഡു​ക​ളി​ലും, സ്‌കൂ​ളു​ക​ളി​ലും, സർ​ക്കാർ ഓ​ഫീ​സു​ക​ളി​ലു​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഈ വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്‌ക​ര​ണ രീ​തി പ്ര​കാ​രം ടൺ ക​ണ​ക്കി​ന് ന​ഗ​ര​മാ​ലി​ന്യ​മാ​ണ് ആ​ലി​ശ്ശേ​രി​യിൽ എം.സി.എ​ഫിൽ എ​ത്തി​ച്ച് ജൈ​വ വ​ള​മാ​യി മാ​റ്റു​ന്ന​ത്.

ച​ട​ങ്ങിൽ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.ജി.സ​തീ​ദേ​വി, എ.എ​സ്.ക​വി​ത, എം.ആർ.പ്രേം, ന​സീർ പു​ന്ന​ക്കൽ, ജി​ല്ലാ ഫ​യർ ഓ​ഫീ​സർ രാം​കു​മാർ, സ്റ്റേ​ഷൻ ഓഫീസർ പ്ര​സാ​ദ്, ന​ഗ​ര​സ​ഭ ഹെൽ​ത്ത് ഓ​ഫീ​സർ ഇൻ ചാർ​ജ്ജ് മ​നോ​ജ്, മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം നോ​ഡൽ ഓ​ഫീ​സർ സി.ജ​യ​കു​മാർ, പ​ബ്ലി​ക് ഹെൽ​ത്ത് ഇൻ​സ്‌പെ​ക്ടർ ഐ.അ​നീ​സ് എ​ന്നി​വർ പ​ങ്കെ​ടു​ത്തു.