
മാന്നാർ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും പൊതുജനങ്ങളോടും ജനപ്രതിനിധികളോടുമുളള മാന്നാർ സി.ഐയുടെ നിലപാടുകൾക്കുമെതിര സി.പി.എം മാന്നാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. മാന്നാർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന യോഗം ജില്ലാ സെക്രട്ടറേയറ്റംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.പി.ഡി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ ആർ.രാജേഷ്, പുഷ്പലത മധു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ സ്വാഗതവും എൽ.സി സെക്രട്ടറി ഷാജി മാനാംപടവിൽ നന്ദിയും പറഞ്ഞു.