ചാരുംമൂട്: കേരളത്തിലെ ബാർബർ ബ്യൂട്ടീഷൻ തൊഴിലാളികളുടെ ഏക സംഘടനയായ കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം 17 ന് പാലമേൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 9 ന് രജിസ്ട്രേഷൻ, പ്രകടനം പതാകയുയർത്തൽ. തുടർന്ന് വാർഷിക സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കലൈമണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ഷാജി ആമുഖ പ്രസംഗം നടത്തും. ജില്ലാ സമ്മേളന ഒരുക്കങ്ങൾ പൂർത്തിയാവുന്നതായി സംഘാടക സമതി ചെയർമാൻ എസ്. സജീവ്, ജനറൽ കൺവീനർ വി.ജി. മണിലാൽ, ജില്ലാ പ്രസിഡന്റ് ജി.കലൈമണി, സെക്രട്ടറി ഇൻ ചാർജ്ജ് എസ്. മോഹനൻ, ട്രഷറർ പി.അയ്യപ്പൻ എന്നിവർ അറിയിച്ചു.