ചാരുംമൂട്: ചുനക്കര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ മനുഷ്യാവകാശദിനത്തിൽ അദാലത്ത് സംഘടിപ്പിച്ചു. ഗ്രാമ്യഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സബീനറഹിം അദ്ധ്യക്ഷത വഹിച്ചു. അദാലത്തിൽ വിവിധ പ്രശ്നങ്ങളിൽ 40 തോളം പരാതികൾ കിട്ടുകയും ഇരു കക്ഷികളെയും വിളിച്ച് അപകടകരമായ വൃക്ഷങ്ങൾ, അതിർത്തികൾ, തുടങ്ങിയവയിൽ പരിഹാരം കണ്ടെത്തി. സെക്രട്ടറി ജയൻ,എ.എസ് എ.ആർ.രേണു , അസി.എൻജീനിയർ അജിത്, പഞ്ചായത്തംഗങ്ങളായ പി.എം.രവി, മാജിത സാദിഖ്, തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.