മാവേലിക്കര: പല്ലാരിമംഗലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർഗധാര കലാസാംസ്കാരിക ചാരിറ്റി സംഘടനയുടെ വാർഷികവും സാംസ്കാരിക സമ്മേളനവും സഹായ വിതരണം, ആദരവ്, കലാസന്ധ്യ എന്നിവ 14ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു.രാവിലെ 9ന് പതാക ഉയർത്തൽ, 10 മുതൽ കായിക മത്സരങ്ങൾ, ഉച്ചക്ക് 2 ന്കലാമത്സരങ്ങൾ,വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷാജി ജോർജ് അദ്ധ്യക്ഷനാവും. സെക്രട്ടറി ക്ലീറ്റസ് യേശുദാസ് സ്വാഗതം പറയും. രക്ഷാധികാരി ഹരിദാസ് പല്ലാരിമംഗലം ആമുഖപ്രസംഗവും എം.എസ് അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തും.തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ മുഖ്യാതിഥിയായും ചലച്ചിത്ര താരം ശങ്കർ വിശിഷ്ടാതിഥിയായും പങ്കെടുക്കും. രാത്രി 8 മുതൽ കലാപരിപാടികൾ.