
ആലപ്പുഴ : സംസ്ഥാന സർക്കാർ അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.എം.പി ആലപ്പുഴ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവക്കോട്ടപ്പാലം കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. യോഗത്തിൽ ഐ.ആർ.മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. സി.എം.പി ആലപ്പുഴ ഏരിയ സെക്രട്ടറി കെ.അനീഷ് ബാബു ധർണ ഉദ്ഘാടനം ചെയ്തു. ഷെഹിൻ കൊച്ചുബാവ, എ.ഷഹന, ആശ മുരുകൻ, കുഞ്ഞുമോൾ രാജ , ജോൺ , സാബു എന്നിവർ സംസാരിച്ചു.