ആലപ്പുഴ: ജില്ലയിൽ കൺസ്യൂമർഫെഡിന്റെ ക്രിസ്മസ് - പുതുവത്സര വിപണിക്ക് 23ന് തുടക്കമാകും. ജനുവരി ഒന്നുവരെ പ്രവർത്തിക്കും. നിത്യോപയോഗ സാധനങ്ങളായ ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇനങ്ങൾ പൊതുവിപണിയെക്കാൾ 30 മുതൽ 50ശതമാനം വരെ വിലക്കുറവിൽ ഇവിടെ നിന്ന് വാങ്ങാം. നോൺ-സബ്സിഡി ഇനങ്ങൾക്ക് 10മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ടാകും.
ത്രിവേണിസ്റ്റോറുകൾ മൊബൈൽ ത്രിവേണിസ്റ്റോറുകൾ എന്നിവ വഴിയും വില കുറച്ച് നിത്യോപയോഗ സാധനങ്ങൾ വിൽക്കും. ത്രിവേണി തേയില, ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടികൾ, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും.

ഫെയറില്ലെങ്കിലും സാധനം എത്തിക്കാൻ സപ്ളൈകോ

ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയിൽ ഫെയറുകൾ ഇല്ലെങ്കിലും പൊതുവിപണിയെക്കാൾ വിലകുറച്ചുള്ള 13ഇന സബ്സിഡി സാധനങ്ങൾ ജില്ലയിലെ ചില്ലറ വിൽപ്പന ശാലകളിൽ ലഭിക്കുന്നതിനുള്ള ക്രമീകരണം സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. ചെറുപയർ, ഉഴുന്ന് പരിപ്പ്, കടല, വൻപയർ, തുവരപരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, പച്ചരി, അരലിറ്റർ വെളിച്ചെണ്ണ എന്നിവയാണ് സബ്‌സിഡിനിരക്കിൽ സപ്ലൈകോ ഔട്ട് ലെറ്റുകൾ വഴി വിതരണം ചെയ്യുക.

ഞായറാഴ്ചയും പ്രവർത്തിക്കും

 ജില്ലയിൽ ഒരു മെഗാകേന്ദ്രവും 13 ന്യായവില ചന്തകളും ത്രിവേണി സ്റ്റോറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും

 ആലപ്പുഴ നഗരസഭയ്ക്ക് കിഴക്കുഭാഗത്തെ മെഗാത്രിവേണി സ്റ്റാളിലാണ് ജില്ലാ ന്യായവില ചന്ത

 മെഗാകേന്ദ്രത്തിൽ ദിവസേന ആദ്യമെത്തുന്ന 300പേർക്കും 13ത്രിവേണികളിൽ 75പേർക്കുമാകും സബ്സിഡിയോടെ സാധനങ്ങൾ ലഭ്യമാക്കുക

തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. ഞായറാഴ്ചയായ 29നും വിപണി തുറക്കും

സബ്‌സിഡി സാധനങ്ങൾ

(ഇനം, ലഭിക്കുന്നഅളവ്, വില (രൂപയിൽ) )

1 ജയ അരി...........8കിലോ...................264

2 കുത്തരി............8കിലോ...................264
3 പച്ചരി................. 2കിലോ....................58
4 പഞ്ചസാര......... ഒരുകിലോ...............33
5 ചെറുപയർ.... ഒരുകിലോ................. 90
6 വൻകടല........ ഒരുകിലോ..................64
7 ഉഴുന്ന്............. ഒരുകിലോ.................95
8 വൻപയർ........ ഒരുകിലോ................79
9 തുവരപ്പരിപ്പ്...ഒരുകിലോ................115
10 മുളക്.............. 500ഗ്രാം....................73
11 മല്ലി.................. 500ഗ്രാം....................39
12 വെളിച്ചെണ്ണ.... ഒരുകിലോ.............167