
അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ. കോളേജ് ഇംഗ്ലീഷ് അസോസിയേഷന്റെ ഉദ്ഘാടനം ഡോ.അജു കെ.നാരായണൻ നിർവഹിച്ചു. കേരളീയതയുടെ ചരിത്രമാനങ്ങൾ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി കുട്ടികളോട് സംവദിച്ചു.. കേരള ചരിത്രം കൂടിച്ചേരലുകളുടെ ചരിത്രം ആണെന്നും ഇഴകൾ തിരിച്ച് സമൂഹങ്ങളെ പലതട്ടിലാക്കിയത് പിന്നീടുള്ള ഭിന്നിപ്പിന്റെ ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. അഭിലാഷ് കുമാർ അദ്ധ്യക്ഷനായി . അസോസിയേഷൻ സെക്രട്ടറി എൻ.അശ്വതി , അദ്ധ്യാപകരായ പ്രിയ ഡാനിയൽ ,സി.എഫ്.ആന്റണി വിദ്യാർത്ഥികളായ ഗൗരി എസ്. നായർ, വി.ജി.വിഷ്ണു എന്നിവർ പ്രസംഗിച്ചു.,