ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ മാലിന്യ ഉപാധിയായ ജി ബിൻ നൽകി. വാർഡ് ഒൻപതിലെ 111 -ാം നമ്പർ അങ്കണവാടിയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ. ബിജു മോൻ അദ്ധ്യക്ഷനായി.. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ സുലഭാ ഷാജി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജീന വർഗീസ് , വിമൺ ഫെസിലിറ്റേറ്റർ രഞ്ജു എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ.ആർ. സൗമ്യറാണി സ്വാഗതവും ഗ്രാമ വികസന ഓഫീസർ രശ്മി നന്ദിയും പറഞ്ഞു.