തുറവൂർ:എഴുപുന്ന തെക്ക് സർവീസ് സഹകരണ ബാങ്ക് എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ കുട്ടികൾക്ക് കാഷ് അവാർഡ് നൽകി ആദരിക്കും. സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും രക്ഷകർത്താവിന്റെ അപേക്ഷയും സഹിതം 20ന് വൈകിട്ട് അഞ്ചിനകം ബാങ്ക് ഓഫീസിൽ സമർപ്പിക്കണം.ഐ.സി.എസ്.ഇ , സി.ബി.എസ്.ഇ സിലബസിൽ പഠിച്ചവർക്കും അപേക്ഷ നൽകാമെന്ന് സെക്രട്ടറി അറിയിച്ചു.