അരൂർ: അരൂർ ചെറുവള്ളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 15 ന് ആരംഭിച്ച് 22 ന് സമാപിക്കും. ഗുരുവായൂർ ക്ഷേത്രം മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 15 ന് വൈകിട്ട് ക്ഷേത്രം തന്ത്രി മോനാട്ട് കൃഷ്ണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും.