ഹരിപ്പാട് : കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ഹരിപ്പാട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് 3. 30ന് ജില്ലാ പ്രസിഡന്റ് സി ഹരിദാസ് പതാക ഉയർത്തും. തുടർന്ന് നടക്കുന്ന അവാർഡ്ദാന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ബി കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം സ്വാഗതം പറയും. സാമുവൽ ഡേവിഡ് സ്മാരക അവാർഡ് ദാനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കും. കെ ജെ യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സ്മിജൻ മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ 9 30ന് സമ്മേളനം കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും ജില്ലാ പ്രസിഡന്റ് സി ഹരിദാസ് അധ്യക്ഷത വഹിക്കും. എംഎസ് അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. 10. 30 ന് പ്രതിനിധി സമ്മേളനം ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറർ കെ സുരേഷ് കുമാർ അധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ബി കൃഷ്ണകുമാർ, ജനറൽ കൺവീനർ ഒ. എ ഗഫൂർ, ജില്ലാ പ്രസിഡന്റ് സി ഹരിദാസ്, സെക്രട്ടറി വാഹിദ് കറ്റാനം എന്നിവർ പങ്കെടുത്തു.