
ചേർത്തല:തണ്ണീർമുക്കം ജനകീയ വികസന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉൾനാടൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കട്ടച്ചിറ ആറുവഴി തെക്കോട്ടു ചാലിൽ പള്ളിക്കു പടിഞ്ഞാറുവരെ ബോട്ട് യാത്ര നടത്തി. കട്ടച്ചിറയിൽ പഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല യാത്ര ഫ്ളാഗ് ഒഫ് ചെയ്തു. ചെയർമാൻ സുബ്രഹ്മണ്യൻ മുസത്,ജനറൽ കൺവീനർ സി.പി.ബോസ് ലാൽ പഞ്ചായത്ത് അംഗം വി.പി.ബിനു,ഭാരവാഹികളായ ജോസ് വർഗീസ്,പി.കെ. ശശികുമാർ,ബേബി തോമസ് എന്നിവർ പങ്കെടുത്തു.വിദേശ ടൂറിസ്റ്റുകൾക്കും ആഭ്യന്തര ടൂറിസ്റ്റുകൾക്കും ഈ വഴിയുള്ള യാത്ര ഒരേ പോലെ ഇഷ്ടപ്പെടുമെന്ന് സംഘം വിലയിരുത്തി.