hsj

ഹരിപ്പാട് : റോഡുകളിലേക്ക് വളർന്നു നിൽക്കുന്ന കുറ്റിച്ചെടികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. മുതുകുളം തട്ടാരുമുക്ക്-വെട്ടത്തുകടവ് റോഡരികിലെ കുറ്റിക്കാടുകൾ നാട്ടുകാർക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. പുത്തൻമഠം ഭാഗത്ത് ഇരുവശങ്ങളിൽ നി​ന്നും കുറ്റിച്ചെടികൾ റോഡിലേക്ക് വളർന്നിറങ്ങിയ നി​ലയി​ലാണ്.

ആശുപത്രി മുക്കിലെ വളവിലും പുൽച്ചെടികൾ റോഡിലേക്ക് ചാഞ്ഞിട്ടുണ്ട്. ഇതുകാരണം കിഴക്കു നിന്ന് വന്നു തെക്കോട്ടു പോകുന്ന വാഹനങ്ങൾ റോഡി​ന്റെ മദ്ധ്യഭാഗം കടന്നാണ് വളവു തിരിയുന്നത്. ഇവിടെ വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടാനുളള സാദ്ധ്യതയുമേറെയാണ്. കായംകുളം-കാർത്തികപ്പള്ളി റോഡിലും പലഭാഗത്തും വഴി തടസ്സമുണ്ടാക്കുംവിധം കുറ്റി​ച്ചെടി​കൾ റോഡിലേക്ക് വളർന്നിറങ്ങി നിൽപ്പുണ്ട്.

അപകടം വിളിപ്പുറത്ത്

 മുതുകുളം വെട്ടത്തുമുക്ക്-കനകക്കുന്ന് ജെട്ടി റോഡിന്റെ അരികുകളിൽ പലേടത്തും കാടു വളർന്നു നിൽക്കുകയാണ്

 പളളിമുക്ക് - ഷാപ്പുമുക്ക് റോഡിലും പുല്ലുവളർന്ന് റോഡി​ലേക്ക് കി​ടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു

 വാഹനയാത്രക്കാർ എതിരെ മറ്റ് വാഹനങ്ങൾ വരുമ്പോൾ വളരെയേറെ ബുദ്ധിമുട്ടുന്നു

 കുറ്റിച്ചെടികൾ ഒഴിവാക്കി പോകുമ്പോൾ ഇരുചക്രവാഹനയാത്രക്കാരെ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ തട്ടാൻ സാദ്ധ്യത