തുറവൂർ: വളമംഗലം കാടാതുരുത്ത് മഹാദേവീ ക്ഷേത്രത്തിലെ പൊങ്കാല 16 ന് നടക്കും രാവിലെ 9 ന് എസ്.എൻ.ഡി.പി യോഗം ശാഖാപ്രസിഡന്റ് സുദേവ് ഭദ്രദീപം പ്രകാശിപ്പിക്കും. ക്ഷേത്രം മേൽശാന്തി ബൈജു ശാന്തി പണ്ടാര അടുപ്പിൽ അഗ്നി പകരും. പൊങ്കാല നിവേദ്യത്തിനു ശേഷം ഉച്ചയ്ക്ക് പ്രസാദ ഊട്ട് നടക്കും. ചടങ്ങുകൾക്ക് ശാഖാ സെക്രട്ടറി വി.ആർ.പ്രവീൺ, വൈസ് പ്രസിഡന്റ് ആർ.ബൈജു, ടി.സത്യൻ, മിനേഷ് മഠത്തിൽ, എസ്.കെ.ബൈജു,വി.സന്തോഷ്, മുരളീധരൻ എന്നിവർ നേതൃത്വം നൽകും.