
ചേർത്തല:കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി. ഡി.എസിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് സൗജന്യ കമ്പ്യൂട്ടർപരിശീലനമൊരുക്കി. കുടുംബശ്രീ ജില്ലാമിഷൻ കോ–ഓർഡിനേറ്റർ എസ്.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ. എം.സന്തോഷ് കുമാർ സ്വാഗതവും സി.ഡി.എസ് ചെയർ പേഴ്സൻ സുനിതാ സുനിൽ നന്ദിയും പറഞ്ഞു. കവിത ഐ.ടി.സി ഡയറക്ടർ സംഗീത് ചക്രപാണി മുഖ്യാതിഥിയായി. വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങൾക്ക് സൗജന്യ പരിശീലനത്തിനു പുറമേ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മിതമായ പലിശ നിരക്കിൽവായ്പയും സി.ഡി.എസ് നൽകും.