ആലപ്പുഴ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം കാണാൻ വനിതാ ശിശു വികസന വകുപ്പ് ഒരുക്കിയ 'കാതോർത്ത്' പദ്ധതിയെ സമീപിക്കാമെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസർ അറിയിച്ചു. സ്ത്രീകൾക്ക് സ്വന്തം താമസസ്ഥലത്തു നിന്നുതന്നെ കൗൺസലിംഗ്, നിയമസഹായം, പൊലീസ് സഹായം എന്നിവ ഓൺലൈൻ കൺസൾട്ടേഷനിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
സേവനം ആവശ്യമായ ഗുണഭോക്താവിന് kathorthu.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സഹായങ്ങൾ ലഭ്യമാകും. സൈറ്റിൽ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകി ആവശ്യമായ സേവനം തിരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ജില്ലാ വനിത ശിശു വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0477 2960147.