ആലപ്പുഴ: വടക്കനാര്യാട് വിഷാലുപറമ്പിൽ ശ്രീനാഗരാജാകാവ് ഭദ്രകാളി ക്ഷേത്രത്തിൽ മണ്ഡലചിറപ്പ് ഉത്സവും കളമെഴുത്തും പാട്ടും 16മുതൽ 26വരെ നടക്കും.അഭിഷേകം, മലർനിവേദ്യം, ഗുരുപൂജ, ഗണപതിഹോമം, പന്തീരടിപൂജ, ഭാഗവതപാരായണം, തളിച്ചുകൊട, ദീപക്കാഴ്ച, വെടിക്കെട്ട്, ഭജന, താലം, ഭസ്മക്കളം, അന്നദാനം, പൊടിക്കളം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, അരശുകുളം എന്നീ ചടങ്ങുകൾ നടക്കും.