sthree-suraksha

മാന്നാർ : സ്ത്രീ സുരക്ഷയെന്നത് സമൂഹത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും കടമയുമാണെന്ന് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. കേരളാ കൗൺസിൽ ഓഫ് ചർച്ച്സ് കറന്റ് അഫേഴ്സ് കമ്മീഷൻ സ്ത്രീ സുരക്ഷയും വർത്തമാനകാലവും എന്ന വിഷയത്തിൽ പരുമല സിൻഡസ്‌മോസ് പബ്ലിക് സ്‌കൂളിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്താ. ജോജി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.പ്രകാശ് പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ വിഷയം അവതരിപ്പിച്ചു. ഫാ.അജി കെ.തോമസ്, ഫാ.ഡോ.കുര്യൻ ദാനിയേൽ, ജനറൽ കൺവീനർ അനൂപ് വി.തോമസ് തുടങ്ങിയവർ സംസാരിച്ചു.