
മുഹമ്മ: ജനുവരിയിൽ 5000 പേർക്ക് തൊഴിൽ നൽകാൻ ലക്ഷ്യം വച്ചുള്ള വിജ്ഞാന ആലപ്പുഴ ആര്യാട് ജോബ് സ്റ്റേഷൻ പി. പി . ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹിന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യാതിഥിയായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത,ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌ലാൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ തുടങ്ങിയവർ പന്കെടുത്തു . ബി.ഡി.ഒ കെ.എം.ഷിബു നന്ദി പറഞ്ഞു.