ചേർത്തല:വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവെൻഷനും മികച്ച സഹകാരി കെ.ആർ.രാജേന്ദ്രപ്രസാദിന് സ്വീകരണവും നാളെ രാവിലെ 10ന് നാഗംകുളങ്ങരക്കവല മേഴ്സി രവി ഓഡിറ്റോറിയത്തിൽ നടക്കും.കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തക കൺവെൻഷന്റെ വിജയത്തിനായി എല്ലാ ബൂത്ത് വാർഡുതല പ്രവർത്തകരും നേതാക്കളും പങ്കെടുക്കണമെന്ന് ബ്ലോക്ക് പ്രസിഡന്റ് ടി.എസ്.രഘുവരൻ അറിയിച്ചു.