ഹരിപ്പാട്: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം ഇന്ന് നടക്കും.രാവിലെ അഷ്ടാഭിഷേകം, തിരുവാഭരണം ചാർത്തി ദർശനം, മലർ നിവേദ്യം, കലശം പൂജ, കലശാഭിഷേകം, കളഭം അഭിഷേകം ,ഉച്ചക്ക് 12 ന് അന്നദാനം വൈകിട്ട് ഉപദേശക സമിതിയുടെ നേതൃത്വത്തിൽ തൃക്കാർത്തിക വിളക്ക് തെളിക്കൽ, 6ന് തിരുവാഭരണം ചാർത്തി ഭഗവാനെ മയിൽ വാഹനം എഴുന്നള്ളത്ത്, രാത്രിവിളക്ക് എഴുന്നള്ളത്ത്.