
കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പരിധിയിലുള്ള ഡി. സി. സി.മെമ്പർമാരുടെ നേതൃയോഗം ബ്ലോക്ക് കോൺഗ്രസ്പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറത്തിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പർ എ.കെ. രാജൻ ഉത്ഘാടനം ചെയ്തു. ഡി.സി. സി വൈസ് പ്രസിഡന്റ് ജോൺ തോമസ്, ഡി.സി.സി സെക്രട്ടറിമാരായ മുഞ്ഞിനാട്ട് രാമചന്ദ്രൻ, അഡ്വ.വി. ഷുക്കൂർ, പി.ആർ.ശശിധരൻ, ആർ.നന്മജൻ,ശ്രീവല്ലഭൻ, പി.കെ.രാജേന്ദ്രൻ, കെ.രാജീവൻ, ജീ.സുരേഷ്,മുഹമ്മദ് കോയ ,ഷഫീക് തുടങ്ങിയവർ പ്രസംഗിച്ചു.