photo

ചാരുംമൂട്: ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് തുടക്കമാവും. 15 ന് സമാപിക്കും. ചത്തിയറ വി.എച്ച്.എസ്.എസ്, പാലമേൽ ഗ്രാമപഞ്ചായത്ത് നൂറനാട് മാർക്കറ്റ്, ഗവ.ജി.എൽ.പി.എസ് പള്ളിക്കൽ,ചാരുംമൂട് ഷട്ടിൽ ടൈം ബാഡ്മിന്റൻ അക്കാഡമി എന്നിവിടങ്ങളിൽ കായിക മത്സരങ്ങളും ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ കലാമത്സരങ്ങളും നടക്കും. കേരളോത്സവത്തിന് മുന്നോടിയായി വിളംബര റാലി നടന്നു. പ്രസിഡന്റ് എസ്.രജനി ,വൈസ് പ്രസിഡന്റ് ജി.പുരുഷോത്തമൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം.ഹാഷിർ,കെ.സുമ,ആർ.സുജ, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ സിനൂഖാൻ, എൽ.പ്രസന്നകുമാരി,അഡ്വ. കെ.വിജയൻ, ശാന്തി സുഭാഷ്, എസ്. ബൃന്ദ ,ശ്യാമളാദേവി,സുരേഷ് തോമസ് നൈനാൻ, കെ.വി. അഭിലാഷ് കുമാർ സെക്രട്ടറി സി.വി.അജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.