ചേർത്തല : ചെത്തി കാറ്റാടി കടപ്പുറത്ത് ഗാനം ചിത്രീകരിക്കുന്നതിനിടെ അഭിനേതാക്കൾ തിരയിൽപ്പെട്ടു. മാരാരിക്കുളം ചെത്തി കടപ്പുറത്ത് എ മാൻ ഫ്രം ദി സീ എന്ന ആൽബത്തിലെ ഗാനം ചിത്രീകരിക്കവേയാണ് തീരത്ത് നിന്നവർ ശക്തമായ തിരയിൽപ്പെട്ടത്. പാട്ടിനൊത്ത് അഭിനയിക്കുകയായിരുന്ന ജാക്സൺ ആറാട്ടുകുളം തിരയടിച്ച് വീണു പോയി. ഒഴുകിപ്പോയ ജാക്സണെ മറ്റുള്ളവർ രക്ഷിച്ച് കരയിൽ കയറ്റി. ഷൂട്ടിംഗ് തത്ക്കാലം നിർത്തിവെച്ചു.