ആലപ്പുഴ : അസോസിയേഷൻ ഓഫ് ആട്ടോ മൊബൈൽസ് വർക്ക് ഷോപ്പ് കേരള 39-ാമത് പ്രതിനിധി സമ്മേളനം ഇന്നും നാളെയും ആലപ്പുഴ ഗൗരി റിസോർട്ടിൽ നടക്കും. പ്രസിഡന്റ് കെ.ജി.ഗോപകുമാർ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം പി .പി.ചിത്തരഞ്ചൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആപ്പിന്റെ ലോഞ്ചിംഗ് മുനിസിപ്പൽ ചെയർപേഴ്സൻ കെ.കെ ജയമ്മ നിർവഹിക്കും. 15ന് നടക്കുന്ന മോട്ടിവേഷൻ ക്ലാസ് കെ.സി. വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യും.