
കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ 318- ാം നമ്പർ കണ്ണമ്പള്ളിഭാഗം ശാഖാഗുരുക്ഷേത്രത്തിൽ നവീകരിച്ച ഗുരുദേവ വിഗ്രഹ പുനപ്രതിഷ്ഠയും ദ്വിദിന ഗുരുദേവ ദർശന ജ്ഞാന യജ്ഞവും നടന്നു.
ശിവഗിരി മഠം സ്വാമി ശിവനാരായണ തീർത്ഥ പുനപ്രതിഷ്ഠ നിർവ്വഹിച്ചു. പൊതുസമ്മേളനം കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു.ശാഖായോഗം പ്രസിഡന്റ് എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ മുഖ്യാതിഥിയായി. ശാഖാ സെക്രട്ടറി ബാബു വൈഷ്ണവം സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ഉദയഭാനു നന്ദിയും പറഞ്ഞു.