fd

ആലപ്പുഴ: നഗരത്തിലെ കക്കൂസ് മാലിന്യസംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സെപ്റ്റിക് ടാങ്ക് ആൻഡ് സീവർ വിഭാഗം ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. നമസ്‌തേ (നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിട്ടേഷൻ എക്കോ സിസ്റ്റം) പദ്ധതിയുടെ ഭാഗമായാണ് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തത്. സുരക്ഷാ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവ്വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എ.എസ്.കവിത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഓഫീസർ കെ.പി.വർഗ്ഗീസ്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മനോജ്, ശങ്കർ മണി, ഷാംകുമാർ, മാലിന്യമുക്തം നോഡൽ ഓഫീസർ സി.ജയകുമാർ, എന്നിവർ സംസാരിച്ചു.