
മാന്നാർ: ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്ത നടപടി പ്രതിഷേധാർഹവും മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്ന് ഐ.എച്ച്.ആർ.ഡി റിട്ട.എംപ്ലോയിസ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ബി. യശോധരൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.സദാശിവൻ അദ്ധ്യക്ഷനായി.,എ.ജി. ഡേവിഡ്, വി.എസ്.ഖദീജ, ജെ.ഹാഷിം, എസ്.സുനിൽ, പി.കെ. മജീദ് , വി.ജി.സുരേഷ് കുമാർ, ഖരീം, പി.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു. മാർച്ചിൽ എറണാകുളത്ത് സംസ്ഥാന സമ്മേളനം നടത്തുവാനും യോഗം തീരുമാനിച്ചു.