ആലപ്പുഴ : കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത മഹാസത്രത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നാളെ രാവിലെ 11ന് നടക്കും. കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. സത്രസമിതി ചെയർമാൻ കെ.ശിവശങ്കരൻ അദ്ധ്യക്ഷത വഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ടി.ജി.പത്മനാഭൻ നായർ സത്ര വിശദീകരണം നടത്തും. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് രാജഗാപാല പണിക്കർ, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.സംഗീത, കെ.ഗോപകുമാർ, വെങ്കിട്ടരാമയ്യർ,ജി.കൃഷ്ണപ്രസാദ്, കൃഷ്ണൻകുട്ടി, പ്രകാശൻ സ്വാമി തുടങ്ങിയവർ പങ്കെടുക്കും.