ചേർത്തല:ചേർത്തല സംസ്‌ക്കാരയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ചേർത്തല വുഡ്ലാന്റ്സ് ഓഡിറ്റോറിയത്തിൽ മാദ്ധ്യമ സെമിനാറും സാഹിത്യസംഗമവും നടത്തും.ഇന്ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മുതിർന്ന മാദ്ധ്യമ പ്രവർത്തകരെ മന്ത്രി ആദരിക്കും. സംസ്‌ക്കാര പ്രസിഡന്റ് ഗീത തുറവൂർ അദ്ധ്യക്ഷയാകും. തുടർന്ന് കവിയരങ്ങ്,കഥയരങ്ങ്. മാദ്ധ്യമ സെമിനാറിൽ അലിയാർ എം.മാക്കിയിൽ മാദ്ധ്യമ സ്വാതന്ത്ര്യം എന്ന വിഷയം അവതരിപ്പിക്കും.