
ആലപ്പുഴ: ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കുത്തിയതോട് എക്സൈസ് നടത്തിയ പരിശോധനയിൽ ലഹരി വസ്തുവുമായി യുവാവിനെ പിടികൂടി. ചേർത്തല കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ അറക്കൽ വീട്ടിൽ റെയ്ഗൻ ബാബുവാണ്(29) 4.329 ഗ്രാം മെത്താംഫിറ്റാമിനുമായി പിടിയിലായത്. റേഞ്ച് ഇൻസ്‌പെക്ടർ ഗിരീഷ് പി.സി യുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ലാൽജി. കെ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കലേഷ്.കെ.ടി, വിപിൻ.വികെ, വിഷ്ണുദാസ്.എം.ഡി, വനിതാ സിവിൽ എക്സൈസ് ഓഫീസർ റോസമ്മ തോമസ് എന്നിവരും ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.