ambala

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റെറ്റിനൽ ലേസർ മെഷീൻ കേടായിട്ട് ഒരു മാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തത് നിർദ്ധനരായ നേത്രരോഗികൾക്ക് തിരിച്ചടിയാകുന്നു.

റെറ്റിനയുമായി ബന്ധപ്പെട്ട വിവിധ വൈകല്യങ്ങൾ ചികിത്സിക്കാനാണ് നേത്രരോഗവിദഗ്ദ്ധർ റെറ്റിന ലേസർ ഫോട്ടോകോഗുലേഷൻ ഉപയോഗിക്കുന്നത്. ഡയബറ്റിക് റെറ്റിനോപ്പതി, റെറ്റിന സിര അടയ്ക്കൽ, റെറ്റിന ബ്രേക്കുകൾ, സെൻട്രൽ സീറസ് കോറിയോ റെറ്റിനോപ്പതി, കോറോയ്ഡൽ നിയോ വാസ്കുലറൈസേഷൻ എന്നീ രോഗാവസ്ഥകൾക്കാണ് ഈ ചികിത്സ നൽകുന്നത്. തെറാപ്പി സമയത്ത് ഡോക്ടർ ലേസർ രശ്മികൾ (ഫോക്കസ്ഡ് ലൈറ്റ് വേവ്സ്) റെറ്റിനയിൽ ആവശ്യമുള്ള സ്ഥലത്ത് വീഴുന്നുവെന്ന് ഉറപ്പാക്കും. നിരവധിരോഗികളാണ് ചികിത്സ കാത്തു കഴിയുന്നത്. മെഷീൻ കേടായതോടെ ചികിത്സ എന്നുതുടരാൻ പറ്റുമെന്ന് അറിയാതെ ദുരിതത്തിലായിരിക്കുകയാണ് ഇവർ.

അറ്റകുറ്റപ്പണിക്ക് വേണ്ടത് 7ലക്ഷം

 റെറ്റിനൽ ലേസർ മെഷീന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടത് 7ലക്ഷംരൂപയാണ്

 ഈ തുകയ്ക്കായി സർക്കാരിലേക്ക് ഫയർ അയച്ചെങ്കിലും ഉത്തരവ് ലഭിച്ചിട്ടില്ല

 സ്വകാര്യ ആശുപത്രികളിൽ 3000രൂപ മുതൽ 50,000രൂപ വരെയാണ് ലേസർ ചികിത്സകൾക്ക് ഈടാക്കുന്നത്

 മെഡി.കോളേജ് ആശുപത്രിയിൽ ബി.പി.എൽ കാർഡുകാർക്ക് സൗജന്യമായാണ് ചികിത്സ

 മറ്റു വിഭാഗങ്ങളിലുള്ള രോഗികളിൽ നിന്ന് തുച്ഛമായ പണവുമാണ് ഈടാക്കുന്നത്

പുതിയ മെഷീന്റെ വില

₹45ലക്ഷം