
മാന്നാർ: വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് പറഞ്ഞു. കോൺഗ്രസ് മാന്നാർ ബ്ലോക്ക് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടി തോമസ് ചാക്കോ, കെ.ബി യശോധരൻ, റ്റി.എസ് ഷെഫീക്ക്, ബാലചന്ദ്രൻ നായർ, ഉഷാ ഭാസി, പ്രദീപ് ശാന്തിസദൻ, ചിത്ര എം.നായർ, മധു പുഴയോരം, തോമസ്കുട്ടി കടവിൽ, രഘുനാഥ് പാർത്ഥസാരഥി, ഹരികുമാർ മൂരിത്തിട്ട, അജിത്ത് ആർ.പിള്ള, എം.പി മാത്തുക്കുട്ടി, ബാബു കല്ലൂത്ര തുടങ്ങിയവർ സംസാരിച്ചു.