
ചേർത്തല :വൈദ്യുതി ചാർജ്ജ് വർദ്ധനക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേർത്തല യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ദേവീക്ഷേത്രത്തിന്റെ വടക്കേ നടയിൽ നിന്ന് ആരംഭിച്ച പ്രകടനം ചേർത്തല കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിൽ സമാപിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോസ് കൂമ്പയിൽ ഉദ്ഘാടനം ചെയ്തു.നെൽസൺ മാടമന അദ്ധ്യക്ഷത വഹിച്ചു. ജിജിമോൻ,പി.ടി.ജോൺ,ബാബു,ജസ്റ്റിൻ,ചന്ദ്രശേഖരൻ നായർ,എം.വി ടോമി,രാജേഷ്,സാജു എന്നിവർ സംസാരിച്ചു.