bin

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവീകരിച്ച പ്രാരംഭ ഇടപെടൽ കേന്ദ്രം പ്രവർത്തനം തുടങ്ങി. മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം ആശ.സി.എബ്രഹാം,
ജില്ലാ പഞ്ചായത്ത് അംഗം പി.അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.പ്രദീപ്തി സജിത്ത്, വാർഡ് അംഗം സുനിത പ്രദീപ്, ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മിറിയം വർക്കി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ എ.ഒ. അബീൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു.